കായംകുളം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കെ പി റോഡില്‍ പൊലീസ് സ്റ്റേഷന് സമീപം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മകള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയില്‍ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്. പരുക്കേറ്റ ഏക മകള്‍ പാര്‍വതിയെ (23) ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.