തൃശൂര്‍: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അയ്യങ്കോട് കളരിക്കല്‍ അരുണ്‍ മോഹനാണ് (35) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് കല്ലൂര്‍ ആതൂരിലായിരുന്നു സംഭവം. ഇയാള്‍ അശ്രദ്ധമായി ഓടിച്ച കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തേയും മറ്റൊരു ബൈക്കില്‍ വന്ന യുവാവിനേയുമാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.