KeralaNEWS

പിണറായിയുടെ സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടത്തുന്നത്; മറിയക്കുട്ടി ബിജെപിയുടെ മീറ്റിംഗിൽ

തൃശൂര്‍: പിണറായിയുടെ സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്ന് പെൻഷൻ കിട്ടാത്തതിനനെത്തുടര്‍ന്ന് യാചനാ സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി.

ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Signature-ad

‘പിണറായി നാളെ പോകുമെന്ന് ഉറപ്പാണ്. പിണറായിയുടെ വാക്ക് കേട്ട് ഞങ്ങളുടെ കുട്ടികളെ തല്ലിയ പൊലീസുകാരെ മാര്‍ക്ക് ചെയ്തിട്ടുണ്ട്. പെൻഷൻ ഇല്ല, ജോലി പിണറായിയുടെ ആളുകള്‍ക്ക് മാത്രമാണ്. എന്നെക്കുറിച്ച്‌ പലതും പറഞ്ഞു. അതൊന്നും പ്രശ്‌നമില്ല. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം, നല്ല മനുഷ്യനാണ്, അടുത്ത തിരഞ്ഞെടുപ്പില്‍ മോദി തന്നെ ജയിക്കും’, മറിയക്കുട്ടി പറഞ്ഞു.

ചടങ്ങ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ജസ്റ്റിൻ ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

Back to top button
error: