KeralaNEWS

ക്രമസമാധാന പ്രശ്നം; ക്രിസ്മസ് ദിനത്തിലും സെന്റ് മേരീസ് ബസിലിക്ക തുറക്കില്ല

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി നാളെ ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള സമാധാന അന്തരീക്ഷമുണ്ടാകുന്നതു വരെ പള്ളി അടുഞ്ഞു കിടക്കുമെന്ന്
അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേല്‍ വ്യക്തമാക്കി. കര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി അടഞ്ഞു കിടന്ന ബസിലിക്ക മാര്‍പ്പായുടെ പ്രതിനിധിയുമായുള്ള ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ ബസിലിക്കയും അതിനോടു അനുബന്ധിച്ചുള്ള പള്ളികളും അടച്ചു തന്നെ ഇടാനാണ് തീരുമാനമെന്ന് ആന്റണി പുതുവേല്‍ അറിയിച്ചു.

മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയില്‍ 25 മുതല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്നായിരുന്നു വത്തിക്കാന്‍ പ്രതിനിധിയുടെ കത്ത്. തുടര്‍ ചര്‍ച്ചകളിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബര്‍ 24 ന് തുറക്കാനും മാര്‍പ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുര്‍ബാന അര്‍പ്പിക്കാനും തീരുമാനമായത്.

Signature-ad

അതേസമയം, അതിരൂപയ്ക്ക് കീഴിലെ മറ്റ് പള്ളികളില്‍ ക്രിസ്തുമസ് ദിനം ഒരു തവണ സിനഡ് കുര്‍ബാന എന്നതാണ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം. മൈനര്‍ സെമിനാരികളില്‍ മാസത്തില്‍ ഒരു തവണ സിനഡ് കുര്‍ബാന അര്‍പ്പിക്കുക, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുറമെ നിന്നെത്തുന്നവര്‍ക്ക് ഇഷ്ടപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കാം എന്നും ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പള്ളി തുറക്കില്ലെന്ന തീരുമാനമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

 

Back to top button
error: