നമ്മളില്‍ പലര്‍ക്കും ഇത് ഇഷ്ടവുമാണ്.എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് ആപത്താണ്.
കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ ഇവ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലിന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും ചില പാനീയങ്ങള്‍ കാരണമായേക്കും. ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്.ഇത് പ്രമേഹത്തിന് കാരണമാകും.
അതേപോലെ ഇത്തരം പാനീയങ്ങൾ പല്ലുകൾക്കും ദോഷമാണ്.മധുര ശീതള പാനീയങ്ങളുടെ അമിതോപയോഗം പല്ല് കാലക്രമേണ പൊടിഞ്ഞുപോകാൻ ഇടയാക്കും.