SportsTRENDING

അഞ്ച് പേരില്ലാതെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ മുംബൈ;അന്ന് മുംബൈയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചത് മൂന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ സിറ്റി vs മോഹൻ ബഗാൻ മത്സരത്തിൽ 7 റെഡ് കാർഡുകളും ഏഴ് യെല്ലൊ കാർഡുകളും ആണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.
 മത്സരത്തിൽ ഹോം ടീമായ മുംബൈ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാന് സീസണിലെ ആദ്യ തോൽവി സമ്മാനിക്കുകയും ചെയ്തു.

ഈ മത്സരത്തിൽ  റെഡ്കാർഡുകൾ കിട്ടിയ മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. ഡിസംബർ 24ന് കൊച്ചിയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കെതിരെയാണ് മുംബൈ സിറ്റിയുടെ അടുത്ത ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.

Signature-ad

റെഡ് കാർഡുകൾ ലഭിച്ച ഗ്രേഗ് സ്റ്റുവർട്, വിക്രം പ്രതാപ് സിങ്, ആകാശ് മിശ്ര, രാഹുൽ കെകെ എന്നീ നാല് താരങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അടുത്ത മത്സരത്തിൽ വിട്ട് നിൽക്കേണ്ടി വരുന്നത്.

 

റെഡ് കാർഡുകൾ ലഭിച്ച നാല് താരങ്ങളെ കൂടാതെ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ച ഗോൾകീപ്പർ ലച്ചംബക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരായ അടുത്ത മത്സരം  നഷ്ടമാവും. ഡിസംബർ 24ന് തങ്ങളുടെ ഹോം ഫാൻസിനൊപ്പം വലിയൊരു അഡ്വാന്റ്റേജ് കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഇതോടെ ലഭിക്കും.

 

ഈ‌ സീസണിൽ മുബൈയ്ക്കെതിരായി ഇതിനുമുൻപ് അവരുടെ ഹോം ഗ്രൗണ്ടിൽ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് തോൽക്കുക മാത്രമല്ല, മൂന്നു താരങ്ങൾക്ക് മൂന്നു മത്സരങ്ങളിൽ നിന്ന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു.

Back to top button
error: