KeralaNEWS

തിരുവനന്തപുരത്തും തൃശ്ശൂരിലും വിജയംപ്രതീക്ഷിച്ച് ബിജെപി;പത്തനംതിട്ടയിൽ രണ്ടാം സ്ഥാനം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി വലിയ പ്രതീക്ഷയാണ് വെച്ച്‌ പുലര്‍ത്തുന്നത്. അഞ്ചില്‍ അധികം മണ്ഡലങ്ങളില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന അവര്‍ തിരുവനന്തപുരത്തും തൃശ്ശൂരിലും വിജയം സ്വപ്നം കാണുന്നു.
ഒരോ മണ്ഡലങ്ങളുടേയും ചുമതല പ്രമുഖ നേതാക്കള്‍ക്ക് തന്നെ നേരിട്ട് നല്‍കിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ ബി ജെ പി ഒരു സീറ്റിലും വിജയിക്കില്ലെന്ന ചില മാധ്യമങ്ങളുടെ സർവേ പാര്‍ട്ടി നേതൃത്വത്തെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരെ അടക്കം മത്സരിപ്പിച്ച്‌ ഒരു സീറ്റെങ്കിലും നേടാന്‍ സാധിക്കുമോയെന്നാണ് ബി ജെപി ഇപ്പോൾ നോക്കുന്നത്.പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന തിരുവനന്തപുരത്തും തൃശ്ശൂരും അമിത് ഷാ നേരിട്ടാണ് ചുമതല വഹിക്കുന്നത്. ബി ജെ പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ 160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്.

അമിത് ഷായുടെ 40 ല്‍ തൃശ്ശൂരും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. . പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, പാലക്കാട് എന്നിവയാണ് ആ നാലെണ്ണം.

 

Signature-ad

സംസ്ഥാന നേതൃത്വത്തിന്‍റെ പാളിച്ചകള്‍ക്കുപുറമെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തതുമാണ് കേരളത്തില്‍ ബി ജെ പിക്ക് തിരിച്ചടിയാകുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം. മുസ്ലിം സമുദായം ഇതുവരെ ബി ജെ പിയെ വിശ്വാസത്തിലെടുത്തുട്ടില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചെറിയ ചലനം ഉണ്ടായെങ്കിലും മണിപ്പൂര്‍ സംഘര്‍ഷം തിരിച്ചടിയാവുകയും ചെയ്തു.

Back to top button
error: