ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ ഹാളില്‍ നിന്ന് നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ട് ആറുമാസമായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ആറുമാസമായി ചിത്രം നീക്കിയത് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആറുമാസം മുമ്പേ ചിത്രം നീക്കിയെന്ന് നിയമസഭാ അധികൃതര്‍ വ്യക്തമാക്കി.
മധ്യപ്രദേശ് നിയമസഭാ ഹാളില്‍ മഹാത്മാ ഗാന്ധിക്കൊപ്പം പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. അതില്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. ഈ സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തി. അംബേദ്കറുടെ ചിത്രം സ്ഥാപിക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ നെഹ്റുവിന്റെ ചിത്രം പുഃനസ്ഥാപിക്കണമെന്നും കോണ്‍?ഗ്രസ് ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് വരെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നാണ് കൗതുകം. കഴിഞ്ഞ ദിവസമാണ് കമല്‍നാഥ് പോലും ചിത്രം നീക്കിയതിനെതിരെ ട്വീറ്റ് ചെയ്തത്. മഹാനായ സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള നെഹ്റുവിന്റെ ഛായാചിത്രം നിയമസഭയില്‍ നിന്ന് നീക്കം ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്.
മധ്യപ്രദേശ് നിയമസഭയില്‍നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കി, പകരം അംബേദ്കര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്
ഭീംറാവു അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ബാബാ സാഹിബിന്റെ ഛായാചിത്രം നിയമസഭയില്‍ മാന്യമായ ഒരു സ്ഥലത്ത് സ്ഥാപിക്കാമായിരുന്നു, എന്നാല്‍ ഇതിനായി നെഹ്റുവിന്റെ ചിത്രം ബോധപൂര്‍വം നീക്കം ചെയ്തെന്നും കമല്‍നാഥ് പ്രതികരിച്ചു.