മധ്യപ്രദേശ് നിയമസഭയില്‍നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കി, പകരം അംബേദ്കര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍: പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യസമ്മേളനത്തിന് വിവാദങ്ങളോടെ തുടക്കം. നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹുറുവിന്റെ ചിത്രം എടുത്തുമാറ്റി പകരം ഡോ.ബി.ആര്‍. അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. സ്പീക്കറുടെ കസേരയ്ക്ക് ഇരുവശത്തുമായി മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍, നെഹ്റുവിന്റെ ചിത്രം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തങ്ങള്‍ അത് ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രി മോഹന്‍യാദവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് … Continue reading മധ്യപ്രദേശ് നിയമസഭയില്‍നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കി, പകരം അംബേദ്കര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്