NEWSPravasi

വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മതി, ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് കപ്പല്‍ യാത്ര യാഥാര്‍ഥ്യമാവുന്നു

കൊച്ചി: ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും എളുപ്പം വിമാനങ്ങള്‍ തന്നെയാണ് എന്നതില്‍ സംശയമൊന്നുമില്ല.എന്നാൽ കൊള്ളനിരക്കാണ് യാത്രക്കാർക്ക് പലപ്പോഴും തിരിച്ചടിയാകുന്നത്.അവിടെയാണ് കടൽയാത്രകൾ ജനങ്ങൾക്ക്
പ്രിയപ്പെട്ടതാകുന്നത്.

ആകാശത്തിലും ഭൂമിയിലും യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്ന യാത്രകളില്‍ ഒന്നായിരിക്കും കടല്‍ വഴിയുള്ളത്. അനന്തമായി കിടക്കുന്ന കടലിലൂടെയുള്ള കപ്പല്‍ യാത്ര അത്ര ഭീകരമോ അധിക ചെലവുള്ളതോ ഒന്നുമല്ല. സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ കപ്പല്‍ യാത്ര നടത്താനാവും.

കുറഞ്ഞ ബജറ്റില്‍ അന്താരാഷ്ട്ര യാത്രകള്‍ നല്‍കുന്നതിനുമായി ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് സര്‍വീസിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രവാസി യാത്രക്കാരില്‍ നിന്ന് വൻ ഡിമാൻഡ് കണ്ടതിനെ തുടര്‍ന്നാണ് ഇതിന് പച്ചക്കൊടി നല്‍കിയിരിക്കുന്നത്. കേരളത്തേയും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ ക്രൂയിസ് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ പ്രൊപ്പോസലിനു കേന്ദ്ര സര്‍ക്കാരും ഇപ്പോൾ അനുമതി നല്‍കിയിരിക്കുകയാണ്.

Signature-ad

 

ഇതുകൊണ്ട് ഏറ്റവും ഗുണമുണ്ടാവുന്നത് പ്രവാസികള്‍ക്കാവും. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.സര്‍വീസ് ആരംഭിച്ചുകഴിഞ്ഞാല്‍ വിദേശത്ത് താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഇത് വലിയ ആനുകൂല്യങ്ങള്‍ നല്‍കും. സീസണിന് അനുസരിച്ച്‌ വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുമ്ബോള്‍ പ്രതിസന്ധിയിലാകുന്ന പ്രവാസികള്‍ക്ക് ക്രൂയിസ് സര്‍വീസ് വലിയ അനുഗ്രഹമായിരിക്കും. വിമാന ടിക്കറ്റിന്റെ പകുതിയോ അല്ലെങ്കില്‍ മൂന്നിലൊന്ന് മാത്രമായിരിക്കും ഷിപ്പ് ടിക്കറ്റിനായി മുടക്കേണ്ടി വരിക.

 

ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രക്ക് കേവലം 10,000 രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകര്‍ഷണം. കാര്‍ഗോ കമ്ബനികളുമായി ചേര്‍ന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് 10,000 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിയുന്നത്. വിമാനത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നതിനേക്കാള്‍ അധികം ലഗേജ് കൊണ്ടുപോകാം എന്നതും മറ്റൊരു മറ്റൊരു ഹൈലൈറ്റാണ്.

 

ക്രൂയിസ് സര്‍വീസ് ഒരു സമയം 1,250 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ പണി പൂര്‍ത്തിയാക്കിയ കപ്പലാണ് കേരള ദുബായ് സര്‍വീസിനായി ഇപ്പോള്‍ കണ്ടുവെച്ചിരിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, കടലിലൂടെയുള്ള മൂന്ന് ദിവസത്തെ യാത്ര എന്നിവയാണ് ക്രൂയിസ് കപ്പലില്‍ ഉണ്ടാവുക.

Back to top button
error: