LIFELife Style

ആദ്യമായി ഇൻഷുറൻസ് പോളിസിയെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ…

2020-ലെ കോവിഡിന്റെ വരവ് ഇൻഷുറൻസിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറ്റി മറിച്ച സംഭവമാണ്.   ചെറുപ്പക്കാരടക്കം ഇപ്പോൾ കൂടുതലായി ലൈഫ് ഇൻഷുറൻസ് എടുക്കുന്നു . ആദ്യമായി ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണവും കൂടി. ഈ സാഹചര്യത്തിൽ, ആദ്യമായി ഇൻഷുറൻസ് പോളിസിയെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

1. ലൈഫ് ഇൻഷുറൻസ് പ്ലാൻ

Signature-ad

കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കൽ പോലുള്ള  ലക്ഷ്യങ്ങൾ കൈവരിക്കാൻ  സഹായിക്കുന്ന നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികളുണ്ട്. ഏതെങ്കിലും പോളിസി വാങ്ങുന്നതിനുമുമ്പ്,   ഭാവി ആവശ്യങ്ങളും ആഗ്രഹങ്ങളും വിലയിരുത്തണം. ഇതിനനുസരിച്ച് മാത്രം പോളിസിയെടുക്കുന്നുവെന്ന് ഉറപ്പാക്കുക

2. എല്ലാ ലക്ഷ്യങ്ങൾക്കും കൂടി ഒരൊറ്റ പോളിസിയോ?

ഒരു പോളിസി കൊണ്ട് ഒന്നിലധികം സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ   ശ്രമിക്കുന്നവരുണ്ട്. ഇത് നിങ്ങളെയും നിങ്ങളുടെ ആശ്രിതരെയും ബുദ്ധിമുട്ടിലാക്കും. കാരണം ഇതിലൂടെ ലക്ഷ്യങ്ങൾ ഭാഗികമായി മാത്രമേ നിറവേറ്റാൻ കഴിയൂ.

3.ലൈഫ് കവർ എത്രമാത്രം ?

ലൈഫ് കവർ കണക്കാക്കുന്നത് ചില സമയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട് .മിക്ക സാമ്പത്തിക വിദഗ്ധരും നിർദ്ദേശിക്കുന്ന ഒരു നിയമം,  ലൈഫ് കവർ നിങ്ങളുടെ വരുമാനത്തിന്റെ 10 ഇരട്ടി ആയിരിക്കണം എന്നതാണ്.  ഇതൊക്കെയാണെങ്കിലും, ഓരോ വ്യക്തിയും തന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ലൈഫ് കവർ വിലയിരുത്തണം.

4.  പ്രായത്തിനനുസരിച്ച്  ആവശ്യങ്ങൾ തീരുമാനിക്കുക

നിങ്ങളുടെ പ്രായത്തിനനുസരിച്ച്, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ മാറുന്നു. ഉദാഹരണത്തിന്, 25 വയസ്സുള്ള അവിവാഹിതയായ സ്ത്രീയുടെ സാമ്പത്തിക ആവശ്യങ്ങൾ 40 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക പോർട്ട്‌ഫോളിയോ വാർഷിക അടിസ്ഥാനത്തിൽ അവലോകനം ചെയ്യണം. നിങ്ങൾ ജീവിക്കുന്ന ജീവിതത്തിന്റെ ഘട്ടം അനുസരിച്ച് കവറേജ് തീരുമാനിക്കുക.

5. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുക

ഒരു ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ആവശ്യമായതും പ്രധാനപ്പെട്ടതുമായ എല്ലാ വിവരങ്ങളും ഇൻഷുറൻസ് കമ്പനിയുമായി പങ്കിടണം.  പോളിസി വാങ്ങുന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ മരണം സംഭവിച്ചാൽ നിങ്ങളുടെ ആശ്രിതർക്ക് ഭാവിയിൽ പിന്തുണ നൽകുക എന്നതാണ്. എല്ലാ വിവരങ്ങളും സത്യസന്ധമായി നൽകുന്നതിലൂടെ, ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ വളരെ എളുപ്പത്തിൽ പൂർത്തിയാകും.

6. ഗവേഷണം

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പോളിസി വാങ്ങുന്നത് പ്രധാനമാണ്. ഒരു പോളിസി വാങ്ങാൻ വേണ്ടി മാത്രം ഏതെങ്കിലും പ്ലാൻ വാങ്ങുന്നത് ശരിയല്ല.  സ്വന്തം ഗവേഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം

7. കമ്പനിയുടെ തീരുമാനം

ഇൻഷുറൻസ്  കമ്പനിയെക്കുറിച്ച് അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കുക. ഇതിനുപുറമെ,കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.ഇതിലൂടെ ശരിയായ കമ്പനിയിൽ നിന്ന് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാങ്ങാം.

Back to top button
error: