IndiaNEWS

മൂന്ന് മാസത്തിനുള്ളില്‍ ഈ‌ നായകളെ നിരോധിക്കണം; ഡൽഹി ഹൈക്കോടതി 

ന്യൂഡല്‍ഹി: അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി.

പിറ്റ് ബുള്‍, റോട്ട് വീലര്‍, അമേരിക്കൻ ബുള്‍ഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്, വുള്‍ഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകള്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട നായ്‌ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. നാടൻ നായ്‌ക്കളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Signature-ad

അതേസമയം അപകടകാരികളായ ഇനത്തില്‍പ്പെട്ട നായ്‌ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന കാര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

Back to top button
error: