IndiaNEWS

എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചു; മുംബൈയിൽ പതിനാറുകാരന് ദാരുണാന്ത്യം

മുംബൈ: എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരന് ദാരുണാന്ത്യം.

പുണെയിലാണ് സംഭവം.16 -കാരനായ മോത്തിലാല്‍ ബാബുലാല്‍ സാഹുവാണ് മരിച്ചത്.സുഹൃത്ത് തമാശയ്ക്കായി ചെയ്ത പ്രവൃത്തിയാണ് കൗമാരക്കാരന്റെ ജീവനെടുത്തത്.

Signature-ad

 സംഭവത്തില്‍ ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 21- കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്.

സുഹൃത്ത് എയര്‍കംപ്രഷര്‍ തിരുകി കാറ്റടിച്ചതോടെ മോത്തിലാല്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: