IndiaNEWS

വളര്‍ത്തുപൂച്ചയില്‍ നിന്ന് പേവിഷബാധയേറ്റ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനും മകനും ദാരുണാന്ത്യം

ലക്‌നൗ: വളര്‍ത്തുപൂച്ചയില്‍ നിന്ന് പേവിഷബാധയേറ്റ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനും മകനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

കഴിഞ്ഞ സെ‌പ്തംബറില്‍ പൂച്ചയ്ക്ക് തെരുവ് നായയില്‍ നിന്ന് കടിയേറ്റിരുന്നു. പൂച്ച പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടും വീട്ടുകാര്‍ ശ്രദ്ധകൊടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.

 

Signature-ad

ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയ 24കാരനായ മകനാണ് ആദ്യം പേവിഷബാധയേറ്റത്. കളിപ്പിക്കുന്നതിനിടെ പൂച്ച കടിക്കുകയായിരുന്നു. ഒരാഴ്‌ചയ്ക്ക് ശേഷം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് യുവാവ് മരണപ്പെട്ടു. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇതേ ലക്ഷണങ്ങളോടെ 58കാരനായ പിതാവും മരണപ്പെടുന്നത്.

Back to top button
error: