CrimeNEWS

കൈക്കൂലി ഒളിപ്പിച്ചത് ഫ്രിഡ്ജില്‍! ചെക്ക്‌പോസ്റ്റിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചത് 14,000 രൂപ

പാലക്കാട്: ഗോപാലപുരം നട്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 14,000 രൂപ പിടികൂടി. ഇതില്‍ 5800 ഒളിപ്പിച്ചിരുന്നത് ഫ്രിഡ്ജിനുള്ളിലും! മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. മുന്‍പ് വാഴത്തണ്ടിനുള്ളില്‍ കൈക്കൂലി പണം ഒളിപ്പിച്ചത് ഈ ചെക്ക്‌പോസ്റ്റിലായിരുന്നു.

കൈക്കൂലി പണം ഒളിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 2 മാസങ്ങള്‍ക്ക് മുന്‍പ് വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ കൈക്കൂലിപ്പണം കാന്തത്തില്‍ കെട്ടി ഒളിപ്പിച്ചിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഫ്‌ളക്‌സ് ബോഡിലെ ഇരുമ്പ് ഫ്രെയിമില്‍ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡില്‍ 13,000 രൂപ പിടിച്ചെടുത്തു. ഇതില്‍ 5500 രൂപ കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്.

Signature-ad

മുന്‍പ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ വാഴയുടെ തണ്ടിനുള്ളില്‍ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. വിജിലന്‍സ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

 

Back to top button
error: