KeralaNEWS

എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

പത്തനംതിട്ട: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. പറന്തല്‍ പറപ്പെട്ടി മുല്ലശ്ശേരില്‍ പത്മകുമാറാ(48)ണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

നവംബര്‍ 16ന് രാത്രി 8 മണിക്ക് എംസി റോഡില്‍ അടൂര്‍ പറന്തലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന പത്മകുമാറിനെ വാഹനം ഇടിക്കുകയായിരുന്നു. എഡിജിപി തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Signature-ad

പരിക്കേറ്റ പത്മകുമാര്‍ ആദ്യം അടൂര്‍ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

 

Back to top button
error: