NEWSSports

ഇന്ത്യ കപ്പടിക്കുമെന്ന് ഓസ്ട്രേലിയൻ താരങ്ങൾ

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പിച്ച്‌ ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്ന് മുന്‍ താരങ്ങള്‍.

ഷെയ്‌ന്‍ വാട്‌സണും ആരോണ്‍ ഫിഞ്ചും അടക്കമുള്ള ഓസീസ് മുന്‍ താരങ്ങള്‍ വരെ ഫൈനലില്‍ ഇന്ത്യക്കാണ് സാധ്യത കല്‍പിക്കുന്നത്. മികച്ച ഫോമിലുള്ള ഇന്ത്യയാണ് അഹമ്മദാബാദിലെ ഫേവറൈറ്റുകള്‍ എന്ന് ഷെയ്‌ന്‍ വാട്‌സണ്‍ തറപ്പിച്ചുപറയുന്നു.

വിന്‍ഡീസ് മുന്‍ താരവും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഇമ്രാന്‍ താഹിറും ഇന്ത്യക്കാണ് സാധ്യത കൽപ്പിക്കുന്നത്.

Signature-ad

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ആരംഭിക്കുക. മൂന്നാം ഏകദിന ലോകകപ്പ് കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവും മൈതാനത്ത് എത്തുന്നത്.

Back to top button
error: