IndiaNEWS

ഈ കവിളും കൂടി… അനുഗ്രഹത്തിനായി ഫക്കീറിന്റെ ‘ചെരുപ്പ് അടി’ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഭോപ്പാല്‍: വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും മധ്യപ്രദേശിലെ പ്രചാരണക്കഥകള്‍ക്ക് ഇനിയും അവസാനമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ രസകരവും വിചിത്രവുമായ സംഭവങ്ങള്‍ വ്യാപകമായാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

അത്തരത്തില്‍ വൈറലാവുകയാണ് റത്ലം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരസ് സത്ലേച്ചയുടെ വീഡിയോ. ഇലക്ഷന്‍ ജയിക്കാനായി ഭിക്ഷക്കാരനായ വൃദ്ധന്റെ ‘ചെരുപ്പ് അടി’ വാങ്ങുകയാണ് പരസ് വീഡിയോയില്‍. ഇതിനായി പുതിയ ചെരുപ്പും വാങ്ങിയാണ് പരസ് വൃദ്ധനെ സമീപിച്ചത്.

പരസ് ചെരുപ്പുകളുമായി വൃദ്ധന്റെ അടുത്തെത്തുന്നതും തലയിലടക്കം വൃദ്ധന്‍ ചെരുപ്പ് കൊണ്ട് ശക്തിയായി അടിക്കുന്നതും വീഡിയോയില്‍ കാണാം. കുറേയധികം അടി വാങ്ങിയ ശേഷം മതി മതി ഇനി നിര്‍ത്തൂ എന്ന് പരസ് പറയുന്നുമുണ്ട്.

മൗ റോഡിലെ ദര്‍ഗയില്‍ താമസിക്കുന്ന വൃദ്ധന്‍ ഫക്കീര്‍ അബ്ബ എന്നാണ് അറിയപ്പെടുന്നത്. ‘ദുഷ്ടശക്തികളുടെ കണ്ണേറില്‍ നിന്നും രക്ഷ’ നല്‍കുന്നതാണ് ഇദ്ദേഹത്തിന്റെ ‘ദിവ്യശക്തി’. വിമര്‍ശനങ്ങളോട് തനിക്കുണ്ടായിരുന്ന കണ്ണേറ് ദൗര്‍ഭാഗ്യക്കേട് മാറ്റിത്തരികയാണ് ഫക്കീര്‍ ചെയ്തതെന്നാണ് പരസിന്റെ പ്രതികരണം.

വൃദ്ധനെ കാണാന്‍ പുതിയ വസ്ത്രവും ചെരുപ്പുമൊക്കെയായി നിരവധി ആളുകളെത്താറുണ്ട്. ഇവയില്‍ ചിലത് മാത്രം ഇദ്ദേഹം സ്വീകരിക്കും. മിക്ക സമ്മാനങ്ങളും വലിച്ചെറിയുകയാണ് പതിവ്. രത്ല മണ്ഡലത്തില്‍ നിന്നും 2008ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ച പരസ് 2013ലും 2018ലും ബിജെപിയുടെ ചേതന്‍ കശ്യപിനോട് പരാജയപ്പെട്ടിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: