KeralaNEWS

കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ വാർത്ത; ജനം ടിവിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തു

കൊച്ചി:  കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ  ജനം ടിവിക്കെതിരെ കേസ്‌. യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പാരതിയിൽ എറണാകുളം സിറ്റി പൊലീസാണ്‌ കേസെടുത്തത്‌. ജനം ടിവി റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സമൂഹത്തിൽ സ്‌പർധയുണ്ടാക്കുന്ന രീതിയിൽ പ്രകോപനപരമായ വാർത്തകൾ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ പോലീസ് കേസെടുത്തു. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Back to top button
error: