KeralaNEWS

കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ

ന്യൂഡൽഹി:കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രൂക്ഷമായിട്ടായിരുന്നു ഗവർണറുടെ പ്രതികരണം.
  കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്.കേരളം ലോകത്തിന് ഒപ്പം സഞ്ചരിക്കുന്നു എന്ന യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുക എന്നതാണ് കേരളീയത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: