CrimeNEWS

വിദ്യാര്‍ഥിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 16 വര്‍ഷം തടവും ചാട്ടയടിയും

സിങ്കപ്പുര്‍: യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഇന്ത്യക്കാരനായ യുവാവിന് 16 വര്‍ഷം ജയില്‍ ശിക്ഷയും 12 ചാട്ടവാര്‍ അടിയും വിധിച്ച് സിങ്കപ്പുര്‍ കോടതി. ക്ലീനിങ് ജോലി ചെയ്യുന്ന ഇരുപത്തിയാറുകാരനായ ചിന്നയ്യക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയവയുള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2019 േമയ് നാലിനാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിക്ക് തെറ്റായ ദിശ പറഞ്ഞു നല്‍കുകയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട യുവതിയുടെ മുഖത്തും സാരമായി പരുക്കറ്റു. പീഡനത്തിനുശേഷം ചിന്നയ്യ ഉപേക്ഷിച്ചുപോയപ്പോള്‍ പെണ്‍കുട്ടി ഫോണ്‍ വിളിച്ച് കാമുകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു.

Signature-ad

മേയ് അഞ്ചിനാണ് ചിന്നയ്യ അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പ്രസ്താവന നടത്തിയത്.

 

Back to top button
error: