കൊച്ചി:മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ.
സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീര്‍ണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയ രീതി കണ്ടാല്‍ വ്യക്തമാകും. മാധ്യമപ്രവര്‍ത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീര്‍ണ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.