IndiaNEWS

കശ്മീര്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്കും ഒരു പൗരനും പരിക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ അതിര്‍ത്തിയായ അര്‍ണിയയിലുണ്ടായ പാക് സൈന്യത്തിന്റെ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ക്കും ഒരു പൗരനും പരിക്കേറ്റു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസി ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അര്‍ണിയ സെക്ടറില്‍ പാകിസ്ഥാന്‍ സൈനികര്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചത്. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇരുവശത്തുനിന്നുമുള്ള ആക്രമണം പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ടുനിന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Signature-ad

അപ്രതീക്ഷിതമായുണ്ടായ വെടിവയ്പ്പില്‍ പ്രദേശവാസികളും ഞെട്ടലിലാണ്. ‘രാത്രിയായപ്പോഴാണ് വെടിവയ്പ്പ് ആരംഭിച്ചത്. നാല് വര്‍ഷത്തിന് ശേഷമാണ് ഈ പ്രദേശത്ത് ഇങ്ങനൊരു സംഭവമുണ്ടാകുന്നത്. ഞങ്ങളുടെ കുട്ടികള്‍ ഭയത്തിലാണ്. എല്ലാ വീടുകളിലും ബങ്കറുകള്‍ ഇല്ലാത്തതും ആശങ്കാജനകമാണ്.’ – പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ അര്‍ണിയയ്ക്ക് സമീപമുള്ള സുച്ത്ഗഡ്, സിയ, ജബോവല്‍, ട്രെവ തുടങ്ങിയ പ്രദേശങ്ങളും വെടിവയ്പ്പില്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Back to top button
error: