ന്യൂഡല്‍ഹി: പെണ്‍നായയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. വീടിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഇയാള്‍ നായയെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. യുവാവിന്റെ പ്രവൃത്തി അയല്‍വാസി കണ്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് യുവാവ് നായയുമായി ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് അയല്‍വാസി ശ്രദ്ധിച്ചത്. കണ്ടിട്ട് എന്തോ പന്തികേട് തോന്നിയ ഇയാള്‍ യുവാവിനെ ശ്രദ്ധിച്ചു. തുടര്‍ന്നാണ് യുവാവ് നായയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്. ഇത് അയല്‍വാസി ചോദ്യം ചെയ്തതോടെ ഇയാള്‍ നായയെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബേറ്റ 2 പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ മിശ്ര പറഞ്ഞു.
ഐപിസി 377 വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സംഭവം നടക്കുന്ന സമയത്ത് ലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. കേസില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.