ഇസ്രായേലിൽ കെട്ടിടങ്ങൾ പണിയുമ്പോൾ ബങ്കർ നിർബന്ധമാണ്, എന്നാൽ മാത്രമേ ബിൽഡിംഗ് പെർമിറ്റ് ലഭിക്കുകയുള്ളൂ.
വീടുകളിൽ തന്നെ ഒരു മുറി ആയോ അല്ലെങ്കിൽ ഭൂഗർഭ അറകൾ ആയോ കെട്ടിടങ്ങൾക്ക് താഴെയോ ഇത്തരം ബങ്കറുകൾ പണിയും. സാധാരണയിൽ അധികം കട്ടിയുള്ള ഭിത്തികളും ഇരുമ്പു വാതിലുകളും വായു ശുദ്ധീകരിക്കാനുള്ള സിസ്റ്റവും അടക്കം ഇത്തരം ബങ്കറിൽ ഉണ്ട്.
ആദ്യ കാലങ്ങളിലെ സുരക്ഷിത മുറികൾ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചതെങ്കിൽ, ഇപ്പോൾ നിർമ്മിക്കുന്ന സുരക്ഷിത മുറികൾ 20 സെന്റീമീറ്റർ ഹൈ-എൻഡ് കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, സാധാരണ കോൺക്രീറ്റിനേക്കാൾ കട്ടിയുള്ളതും ശക്തവുമായ മെറ്റീരിയൽ, ഉറപ്പുള്ള സ്റ്റീൽ കൊണ്ടും നിർമ്മിക്കുന്നു.