തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥിനി തെറിച്ചു വീണു.ബസിന്റെ മുൻവശത്തെ ഡോറിനു സമീപം നിന്നിരുന്ന 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബസ് എടുത്തതിന് പിന്നാലെ പുറത്തേക്കു തെറിച്ചു വീണത്.
പിൻ ചക്രത്തിനു സമീപമായാണു കുട്ടി വീണതെങ്കിലും നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പോത്തൻകോട് – മംഗലപുരം റോഡില്‍ വാവറയമ്ബലം ബസ് സ്റ്റോപ്പിനു സമീപത്തായി ഇന്നലെ വൈകിട്ട് 4.15 നാണ് സംഭവം.
കരൂര്‍ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി മംഗലപുരം തലയ്ക്കോണം ഷാജഹാൻ മൻസിലില്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.