CrimeNEWS

പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ എക്‌സൈസ് ഞെട്ടി; പിടിച്ചെടുത്തത് 35 ലിറ്റര്‍ ചാരായം

എറണാകുളം: ആലുവ കരുമാല്ലൂരില്‍ വീട്ടിലെ ഷെഡ്ഡില്‍ വാറ്റുചാരായം സൂക്ഷിച്ച കേസില്‍ ഉള്‍പ്പെട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മറിയപ്പടി കാരുകുന്ന കളപ്പറമ്പത്ത് വീട്ടില്‍ ജോയ് ആന്റണി (48) യെയാണ് ആലുവ റൂറല്‍ എസ്.പി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 16-ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് എട്ട് ലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും പിടികൂടിയിരുന്നു.

ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജോയ് ആന്റണി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

Signature-ad

അതേസമയം, പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും എഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഒ അടക്കമുള്ള മേലധികാരികള്‍ക്കായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സിലിംഗും മറ്റും നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാ പോലീസ് മേധാവിമാര്‍ക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

Back to top button
error: