Lead NewsNEWS

ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം

ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. വൈകല്യമുളള വ്യക്തികളും സാധാരണക്കാരും തമ്മിലുളല വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സാമൂഹിക ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുളള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുന്നതിനുളള വകുപ്പാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്.

Signature-ad

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നവദമ്പതിമാരുടെ വിവരങ്ങള്‍ കത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും.

ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണം. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്. വിവാഹസര്‍ട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നല്‍കുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിന്‍വലിക്കാം.

Back to top button
error: