Lead NewsNEWS

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സിന് അനുമതി നല്‍കുന്നത് അപകടത്തിലേക്ക്: ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അടിയന്തര അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി രംഗത്ത്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സിന് അനുമതി നല്‍കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നും അതിനാല്‍ വാക്സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കോവാക്സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തേയാണ് കോവാക്സിന് അടിയന്തരാനുമതി നല്‍കിയത്. അത് അപകടകരവുമാണ്. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ട്രയലുകള്‍ പൂര്‍ത്തിയാകുന്നത് വരെ കോവാക്സിന്റെ ഉപയോഗവും ഒഴിവാക്കണം. അതിനിടയില്‍ ആസ്ട്രസെനകയുടെ വാക്സിന്‍ ആരംഭിക്കാം ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ രണ്ടു ട്രയലുകളാണ് നിലവില്‍ പൂര്‍ത്തിയായിട്ടുളളത്. ആദ്യഘട്ട പരീക്ഷണങ്ങളില്‍ തന്നെ വാക്സിന്‍ എഴുപതുശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

Back to top button
error: