KeralaNEWS

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കെതിരെ രാജു ഏബ്രഹാമിനെ ഇറക്കാൻ സിപിഐഎം നീക്കം

പത്തനംതിട്ട:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ രാജു ഏബ്രഹാമിനെ ഇറക്കാൻ സിപിഐഎം നീക്കം.കോൺഗ്രസിനായി ആന്റോ ആന്റണി മൂന്നാമതും മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നീക്കം.
റാന്നിയിൽ തുടർച്ചയായി അഞ്ച് തവണ എംഎൽഎയായി ഇരുന്ന ആളാണ് രാജു ഏബ്രഹാം.കോൺഗ്രസ് കുത്തക മണ്ഡലമായ റാന്നി പിടിച്ചെടുത്ത അദ്ദേഹം തുടർച്ചയായ 25 വർഷമാണ് ഇവിടെ എംഎൽഎയായത്.കഴിഞ്ഞ തവണ റാന്നി സീറ്റ് കേരള കോൺഗ്രസിന് (എം) കൈമാറിയതോടെയാണ് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നത്.നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ അഡ്വ.പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ.
നിലവിൽ സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിന്റെ പേരും ഇവിടെ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ എറണാകുളത്ത് മത്സരിപ്പിക്കുമെന്നാണ് സൂചന.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്.

 ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.ഇവര്‍ക്കൊപ്പംടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ്,ജെയ്ക്ക് സി തോമസ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും.

Signature-ad

ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക് സി തോമസിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്ബ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്.കാസര്‍കോട് മണ്ഡലത്തില്‍ ടി.വി.രാജേഷിനെ മത്സരിപ്പിക്കും എന്നാണ് സൂചന.

മുതിര്‍ന്നവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, യുവ വനിതാ നേതാവ് ചിന്താ ജെറോം എന്നിവരെയും ലോകസഭയിലേക്ക് പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം.അങ്ങനെയെങ്കിൽ ചിന്തയ്ക്ക് തിരുവനന്തപുരം സീറ്റാകും ലഭിക്കുക.കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ മകൾ മത്സരിയ്ക്കുകയാണെങ്കിൽ ചിന്തയെ ഇങ്ങോട്ട് മാറ്റാനും സാധ്യതയുണ്ട്.

Back to top button
error: