തിരുവനന്തപുരം: കല്ലമ്പലത്ത്് ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തെറ്റിക്കുളം കാഞ്ഞിരംവിള വൈഷ്ണവ് നിവാസില്‍ പരേതനായ പ്രകാശ് – പ്രിന്‍സി ദമ്പതിമാരുടെ മകന്‍ വൈഷ്ണവ് (12) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഒറ്റൂര്‍ മാമ്പഴക്കോണം ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
വെള്ളിയാഴ്ച ബന്ധു കുട്ടിയേയും കൊണ്ട് കുളത്തിലേക്ക് കുളിക്കാന്‍ പോയതായി മാതാവ് പറയുന്നു. തിരികെ കുട്ടിയെ കൂട്ടാതെയാണ് ബന്ധു എത്തിയതെന്നും പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സഹോദരന്‍: കണ്ണന്‍.