KeralaNEWS

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലം  ഘോഷയാത്രക്ക് നേരെ ബോംബെറിയാൻ ആർഎസ്എസ് ശ്രമം; കേരളം ഞെട്ടിയ 1993

1993 സെപ്റ്റംബർ 6 വൈകിട്ട് മൂന്ന് 3മണി.മലപ്പുറം ജില്ലയിലെ താനൂരിലെ  താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ (കേരളാദീശ്വരപുരം) ആർ.എസ്.എസ്, ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം
നാട്ടുകാർ കേൾക്കുന്നു.!
ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീകരമായ രംഗമായിരുന്നു. കൈകൾ രണ്ടും വേർപെട്ട് മുഖവും തലയുമെല്ലാം ചിതറി തെറിച്ച ഒരു മനുഷ്യ രൂപം.
ചുറ്റും രക്തപ്പുഴ!
അടുത്ത് തന്നെയായി വീടിന്റെ ഉടമസ്ഥനായ പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ബിജെപി പ്രവർത്തകരും പരിക്കേറ്റ് കിടക്കുന്നു. വേലായുധന്റെ വായിൽ നിന്നും കണ്ണിൽ നിന്നും നിൽക്കാതെ രക്തമൊഴുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിക്കേറ്റ ഈ രണ്ടു പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം പോലീസും കുതിച്ചെത്തി. വിശദമായ പരിശോധനയിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. ബോബ് നിർമാണ സാമഗ്രികളും പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടടുത്തു.
നാട്ടുകാരോട് സൗഹൃദ പൂർവം ഇടപെടുന്ന സൗമ്യനായ വ്യക്തികളായിരുന്നു സുകുവും അദ്ദേഹത്തിന്റെ മകനുമെല്ലാം. അത് കൊണ്ട് തന്നെ ബോംബ് എന്തിനു നിർമ്മിച്ചുവെന്ന ചോദ്യം നിലനിന്നു.
അന്നത്തെ മലപ്പുറം എസ് പിയായിരുന്ന ഉമ്മൻ കോശിയുടെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണങ്ങൾ നടന്നത്.
സുകുവിനെയും പരിക്കേറ്റ മകൻ അടക്കമുള്ള RSS പ്രവർത്തകരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊല്ലപ്പെട്ടത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്തെന്ന RSSലെ ബോംബ് വിദഗ്ധനായിരുന്നെന്ന വിവരം പുറത്ത് വരുന്നത്.
പിന്നീട് നടന്ന ശക്തമായ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമൊടുവിലാണ് ബോംബ് നിർമിച്ചത് RSSന്റെ പോഷക സംഘടനയായ  ബാലഗോകുലം തന്നെ നടത്തുന്ന ഘോഷയാത്രക്ക് ഇടയിയിലേക്ക് എറിഞ്ഞു വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തു വരുന്നത്.
തിരുവനന്തപുരത്ത് നിന്നും ശ്രീകാന്തിനെ അയച്ചവരെ കുറിച്ചുള്ള കൃത്യമായ അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു. കേസിനെ കുറിച്ചു 1993 സെപ്റ്റംബർ 19ന് SP ഉമ്മൻകോശി പത്രസമ്മേളനത്തിൽ പറഞ്ഞത് “മലപ്പുറത്തെ ദൈവം രക്ഷിച്ചു” എന്നാണ്.
അന്ന് സംഘപരിവാർ പദ്ധതി വിജയിച്ചിരുന്നുവെങ്കിൽ ശ്രീകാന്തിനും വേലായുധനുമൊക്കെ പകരം ചിതറി തെറിക്കുക ഘോഷയാത്രയിലെ പിഞ്ചു കുഞ്ഞുങ്ങളാവുമായിരുന്നു. അതിന്റെ പേരിൽ മലപ്പുറം മുഴുവൻ സംഘപരിവാർ കത്തിക്കുകയും പതിനായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തേനെ.
അന്ന് അങ്ങനെ സംഭവിക്കാത്തത് കൊണ്ട്  അതു സംഘപരിവാർ സൃഷ്ട്ടിയാണെന്ന്  എല്ലാവരും തിരിച്ചറിഞ്ഞു എന്നു മാത്രം! (അന്നത്തെ പത്ര വാർത്ത ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.)
ബ്രിട്ടീഷ്കാർക്കെതിരെ പോരാടി നിങ്ങൾ വിലപ്പെട്ട സമയം കളയരുത് നിങ്ങളുടെ മുഖ്യശത്രു മുസ്ലിംങ്ങളും ക്രിസ്താനികളും കമ്മ്യൂണിസ്റ്റ്‌കളും ആണെന്ന് സ്വാതന്ത്ര്യസമര വേളയിൽ പോലും, കേട്ട് വളർന്നവർ ആ
ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി സ്വന്തം സഹോദരങ്ങളുടെ വരെ
പിഞ്ചു കുഞ്ഞുങ്ങളെ, അതും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ  തന്നെ  ബോംബിട്ട് കൊല്ലാൻ ശ്രമിച്ചു
എന്നോർക്കുമ്പോഴാണ് ആർഎസ്എസ് ഉൾപ്പെട്ട സംഘപരിവാറുകളെ ഓരോ ഹൈന്ദവ കുടുംബത്തിൽ നിന്നും എത്രകണ്ട് അകറ്റിനിർത്തേണ്ട ആവശ്യകത മനസ്സിലാക്കുന്നത്.
പലവിധ ഘോഷയാത്രകൾ വഴി  പിഞ്ചുകുഞ്ഞുങ്ങളെ പോലും തങ്ങളുടെ അജണ്ടയിലേക്ക് ആകർഷിച്ച് ദണ്ഡ പരിശീലനം മുതൽ വടിവാൾ, കഠാര ബോംബ് നിർമ്മാണ പരിശീലനം വരെ കൊടുത്ത്  അന്യ മത ജാതി വിരോധികളായി മാറ്റുന്നു,സമാധാനപരമായി മനുഷ്യർ ജീവിക്കുന്ന നാട്ടിൽ കലാപങ്ങൾ തീർക്കുന്നു.
ഗുജറാത്തും, ഉത്തർപ്രദേശും, മധ്യപ്രദേശും, മണിപ്പൂരും ഹരിയാനയും പോലെ എത്രയോ ഉദാഹരണങ്ങൾ !
   ഇതുപോലുള്ള ഘോഷയാത്രകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും  തങ്ങളുടെ മക്കളെ രക്ഷപ്പെടുത്തുവാൻ ഓരോ മാതാപിതാക്കളും ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ.
സി.വി.സത്യപാലൻ
മനുഷ്യാവകാശ പ്രവർത്തകൻ

Back to top button
error: