കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന് (86) അന്തരിച്ചു. മകള്‍ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം പറവൂര്‍ ഡോണ്‍ ബോസ്കൊ ആശുപത്രി മോര്‍ച്ചറിയല്‍.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. മക്കള്‍: സുനില്‍, സുരേഖ, സരള,പരേതയായ സുശീല.വിദേശത്തുള്ള മകന് എത്തിയ ശേഷമായിരിക്കും സംസ്കാരം.
സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.