KeralaNEWS

ഓണക്കാലത്ത് കീശ കാലിയാകില്ല ;പച്ചക്കറി വില കൂപ്പുകുത്തി

കൊച്ചി:എല്ലാവര്‍ഷവും ഓണക്കാലമായാല്‍ കീശ കാലിയാവുകയാണ് പതിവ്.എന്നാല്‍ ഇത്തവണ പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അങ്ങനെ ഒന്ന് ഉണ്ടാവില്ല.

 ഓണവിപണിയില്‍ പച്ചക്കറി വില പതിവിലും കുറഞ്ഞ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.വിപണി വിലയില്‍ മുന്നില്‍ നിന്ന തക്കാളിയുടെ വിലയും കുത്തനെ താഴ്ന്നു. കൂടാതെ ഇഞ്ചി വില മുന്നൂറില്‍ നിന്നും നൂറിലേക്ക് താഴ്ന്നു.

തിച്ചുയര്‍ന്നുപോയ പച്ചക്കറി വില താഴേക്ക് എത്തിയതോടെ ഓണം വിപണി സാധാരണക്കാര്‍ക്ക് ആശ്വാസമാകും. എന്നാല്‍, ഓണം അടുക്കുന്നതോടെ പച്ചക്കറി വിലയില്‍ ചെറിയ വര്‍ധന വരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. മഴയും വരള്‍ച്ചയുംമൂലം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ വരവ് ഇനിയും പൂര്‍ണ തോതില്‍  ആയിട്ടില്ല.

Signature-ad

കിലോക്ക് 180 രൂപ വരെ എത്തിയ തക്കാളി വില 43 രൂപയിലേക്ക് കുറഞ്ഞു. മുളക് -55, പയര്‍ -30, വെണ്ടക്ക -28, ബീൻസ് -42, പാവക്ക -47, കാരറ്റ് -56, കോവക്ക -36, പടവലം -49, ബീറ്റ്റൂട്ട് -37, ചേന -52, കാബേജ് -37, മുരിങ്ങ -28, കിഴങ്ങ് -28, ഉള്ളി -66, വെളുത്തുള്ളി -155 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ മൊത്ത വിപണിയിലെ വില.

Back to top button
error: