CrimeNEWS

ഗോവയില്‍ മലയാളി യുവാക്കള്‍ക്കെതിരേ ആക്രമണം; ദമ്പതികള്‍ക്കെതിരേ കേസെടുത്ത് പോലീസ്

പനാജി: ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാന്‍ ശ്രമിച്ച ദമ്പതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11 മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്പതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇവരെയും ആക്രമിക്കുകയായിരുന്നു. ആക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദമ്പതികള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. മലയാളിയായ ശ്യംകൃഷ്ണയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ക്രിമിനില്‍ കേസ് ഉള്‍പ്പെടെ ചുമത്തി.

Signature-ad

അതിനിടെ, ഗോവയിലെ ബീച്ചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അരുണാചല്‍-ഗോവ-മിസോറാം കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എ. കോവനാണ് സസ്‌പെന്‍ഷനിലായത്. ഇയാള്‍ക്കെതിരെ ഗോവ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡോ. കോവനെനെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. കഴുത്ത് വേദനകാരണം മെഡിക്കല്‍ ലീവിലായ സമയത്താണ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഗോവ ബീച്ചിലെ റിസോര്‍ട്ടിലെത്തിയത്. ഇവിടെ വച്ച് പുലര്‍ച്ചെ നാല് മണിക്കാണ് ഇയാള്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീ ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

 

 

 

Back to top button
error: