കോട്ടയം:അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്നവര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍.വാസവനും പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസും.
കോട്ടയം തിരുവാങ്കുളം മാമലയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരെയാണ് മന്ത്രിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് ഇരുവരും യാത്ര തുടർന്നത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടിവരില്ല. മറിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.