CrimeNEWS

കടം കൊടുത്ത 500 രൂപ തിരികെ ചോദിച്ചതിന് വീട്ടില്‍ കയറി ആക്രമണം; വയോധികനെ കല്ലുകൊണ്ട് ഇടിച്ചു, വാരിയെല്ലിന് പരിക്ക്

പത്തനംതിട്ട: 500 രൂപ തിരികെ ചോദിച്ചു,വയോധികനേയും ചെറുമകനെയും വീടുകയറി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടം കൊടുത്ത പണം തിരികെ ചോദിച്ച കാരണത്താല്‍ വീട്ടില്‍ കയറി വയോധികനെയും കൊച്ചുമകനെയും മര്‍ദ്ദിക്കുകയും, കരിങ്കല്ല് കൊണ്ട് പരിക്കേല്‍പ്പിക്കുകയും, മോട്ടോര്‍ സൈക്കിളിന് കേടുവരുത്തുകയും ചെയ്ത കേസില്‍ പ്രതി തണ്ണിത്തോട് തേക്കുതോട് പ്ലാന്റ്റേഷന്‍ മുക്ക് സതീഷ് ഭവനം വീട്ടില്‍ സതീഷിന്റെ മകന്‍ സതീഷ് (39) ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പുതുശ്ശേരിമല കിഴക്കെവിള പുളിനില്‍ക്കുന്നതില്‍ സോമരാജന്‍ നായരുടെ വീട്ടില്‍ രാത്രി അതിക്രമിച്ചകയറി. ഇദ്ദേഹത്തെ കയ്യില്‍ കരുതിയ കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. കൊച്ചുമകന്‍ അതുല്‍ കുമാറിന്
കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം, മുറ്റത്തുനിന്ന അതുലിനെ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും, അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സോമരാജന്‍ നായെ കല്ലുകൊണ്ട് ഇടിച്ചത്.

Signature-ad

വാരിയെല്ലിന്റെ ഇടതുഭാഗത്ത് ഇടിയേറ്റ് പൊട്ടി. തുടര്‍ന്ന്, വെട്ടുകത്തിയെടുത്ത് മുറ്റത്തിരുന്ന അതുലിന്റെ മോട്ടോര്‍ സൈക്കിളില്‍ വെട്ടി കേടുപാടു വരുത്തുകയും ചെയ്തു. 13000 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അതുലിനെയും അമ്മയെയും വെട്ടാന്‍ ഓടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് വെട്ടുകത്തിയുമായി അക്രമസാക്തനായി നിന്ന സതീഷിനെ അനുനയത്തിലൂടെ രാത്രി 9മണിയോടെ കസ്റ്റഡിയിലെടുകയായിരുന്നു.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോമരാജന്‍ നായരുടെ മൊഴിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ച പോലീസ്, കരിങ്കല്ല്, വെട്ടുകത്തി, ബൈക്ക് എന്നിവ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. സതീഷ് 2021ല്‍ റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും കോന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: