LIFETRENDING

ഷാനവാസ് പ്രീയപ്പെട്ട സുഹൃത്ത്: ജയസൂര്യ

ചിലരെ കാണുമ്പോള്‍ ഇയാളെ നമുക്ക് മുന്‍പെവിടെയോ പരിചയമുണ്ടെന്ന തോന്നലുണ്ടാവും അത്തരത്തില്‍ ഒരാളായിരുന്നു എനിക്ക് ഷാനവാസ്‌നടന്‍ ജയസൂര്യ കണ്ണീരോടെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഓര്‍ക്കുന്നു. പറയാന്‍ ഒരുപാട് കഥകള്‍ ബാക്കി വെച്ചിട്ടാണ് ഷാനവാസ് പോയത്.

Signature-ad

കഴിഞ്ഞ ദിവസവും ഷാനവാസ് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വപ്‌നത്തെപ്പറ്റിയും പുതിയ കഥകളെപ്പറ്റിയും സംസാരിച്ചിരുന്നുവെന്നും താരം ഓര്‍മ്മിക്കുന്നു. കരി, സൂഫിയും സുജാതയും എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു നരണിപ്പുഴ ഷാനവാസ്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യയായിരുന്നു. അന്നുമതുലാണ് ഷാനവാസുമായി ജയസൂര്യയുടെ സൗഹൃദം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഷാനവാസിന്റേതായി ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവയെല്ലാം പാതിയാക്കിയാണ് അദ്ദേഹം പോയത്. ഷാനവാസിനൊപ്പമുള്ള നല്ലോര്‍മ്മകള്‍ ഒരിക്കലും തന്റെ മനസില്‍ നിന്നും മാഞ്ഞ് പോവില്ലെന്ന് ജയസൂര്യ പറയുന്നു, അദ്ദേഹത്തിന്റെ ചിരിച്ച മുഖം എന്നും എന്റെ മനസിലുണ്ടാവും

Back to top button
error: