KeralaNEWS

വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു വീണു; അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്കു മറിഞ്ഞു വീണ് അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം പള്ളത്ത് മരം വെട്ടി മാറ്റുന്നതിനിടെയാണ് ദാരുണ സംഭവം. ബുക്കാന റോഡില്‍ മലേപ്പറമ്പില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. മേരിക്കുട്ടിക്കൊപ്പം നിന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം.

മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി എതിര്‍ വശത്തേക്ക് മറിയുകയായിരുന്നു. മരം മാറ്റുന്നതിനിടെ മേരിക്കുട്ടിയും ഷേര്‍ളിയും സ്മിതയും വീട്ടുമുറ്റത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മരം ദിശ മാറി മറിഞ്ഞു വീണത്. ഷേര്‍ളിയും സ്മിതയും ഓടി മാറി. മേരിക്കുട്ടിയുടെ ശരീരത്തിലേക്കാണ് മരം വീണത്. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു.

Signature-ad

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേ?ഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

 

Back to top button
error: