CrimeNEWS

വിദ്യാര്‍ഥിനിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നത് ഉറ്റബന്ധു; വിവാഹാഭ്യര്‍ഥന നിരസിച്ചത് പകയായി

ന്യൂഡല്‍ഹി: മാളവ്യ നഗറില്‍ വിദ്യാര്‍ഥിനിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നത് അടുത്ത ബന്ധുവായ യുവാവെന്ന് പോലീസ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ് വിദ്യാര്‍ഥിനി നര്‍ഗീസാണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ പ്രതിയായ ഇര്‍ഫാനെ (28) പോലീസ് അറസ്റ്റ് ചെയ്തു. നര്‍ഗിസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇര്‍ഫാന്‍.

മൂന്ന് ദിവസമായി യുവതിയെ കൊലപ്പെടുത്താന്‍ ഇര്‍ഫാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം ഇയാള്‍ തന്നെ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതക സ്ഥലത്ത് നിന്നും ഇരുമ്പ് വടിയും കണ്ടെടുത്തിട്ടുണ്ട്.

Signature-ad

ഇര്‍ഫാനിന്റെ കുടുംബം നര്‍ഗിസിന്റെ കുടുംബവുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍, ഫുഡ് ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്ക് കാര്യമായ ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടി നര്‍ഗീസിന്റെ കുടുംബം ആലോചന നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നര്‍ഗീസ് ഇര്‍ഫാനുമായി അകന്നു. പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതും ഫോണില്‍ പ്രതികരിക്കാത്തതും ഇര്‍ഫാനെ അസ്വസ്ഥനാക്കിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനം.

പിന്നാലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് തന്റെ ക്ലാസ് കഴിഞ്ഞ് വരുന്ന നര്‍ഗീസിനെ മാളവ്യ നഗറിലെ കോളേജിനടുത്തെ പാര്‍ക്കില്‍ ഇര്‍ഫാന്‍ കാത്തിരുന്നു. തുടര്‍ന്ന് സംസാരിക്കാനെന്ന വ്യാജേന ഇയാള്‍ വിദ്യാര്‍ഥിനിയെ സമീപിച്ചു. ആവശ്യം നിരസിച്ചതോടെ ബാഗില്‍ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്ത് ഇര്‍ഫാന്‍ നര്‍ഗീസിനെ അടിക്കുകയായിരുന്നു. നര്‍ഗീസിന്റെ തലയ്ക്കാണ് അടിയേറ്റത്.

 

 

Back to top button
error: