കോട്ടയം:ഓട്ടോഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്.
ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തോട്ടയ്ക്കാട് പാറയ്ക്കാമലയില്‍ കുളത്തില്‍ വീണായിരുന്നു അപകടം.
പുല്ലിനുമുകളില്‍ കൂടി വാഹനം കയറിയപ്പോള്‍, വെട്ടിച്ചതിനെ തുടര്‍ന്ന് കുളത്തിലേക്ക് വീണതാണെന്നാണു സംശയം. അഗ്നിരക്ഷാസേനയും സ്കൂബാ ടീമും ചേര്‍ന്ന് ഇന്നു രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.