
വയനാട്:പുല്‍പ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു.സംഭവത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം.
സീതാ മൗണ്ടില്‍ നിന്നും തൃശ്ശൂര്‍ക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയില്‍ വച്ചാണ് മറിഞ്ഞത്.
ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.






