ന്യൂഡൽഹി: ’56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ മണിപ്പൂര്‍ വിഷയത്തില്‍ മോദിയുടെ ‘മുതലക്കണ്ണീര്’ ചിത്രീകരിച്ച് ദി ടെലഗ്രാഫ്.
മണിപ്പൂര്‍ കലാപത്തില്‍ രണ്ടര മാസത്തിനു ശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ഇന്നത്തെ ടെലഗ്രാഫിന്റെ ഒന്നാം പേജ്.
മോദിയുടേത് മുതലക്കണ്ണീരെന്നാണ് പരിഹാസം. ഒപ്പം മുതല കണ്ണീര് പൊഴിക്കുന്ന ഒരു ചിത്രവും പേജില്‍ കൊടുത്തിട്ടുണ്ട്.
’56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. 79 മുതലകളുടെ ചിത്രവും 79ാം ദിവസവും മുതല കണ്ണീര് പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്.
ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്.