തൃശൂർ:ഡേറ്റ് തിരുത്തി കാലാവധി കഴിഞ്ഞ ചപ്പാത്തി പായ്ക്കറ്റുകളുടെ വില്‍പ്പന.ഓട്ടോറിക്ഷയിലിരുന്ന് ചപ്പാത്തി പാക്കറ്റിലെ പഴയ തീയതി തിരുത്തി പുതിയ തീയതി എഴുതിച്ചേര്‍ത്ത് വില്‍പ്പന നടത്തുന്നതിനിടെ ചപ്പാത്തി വില്‍പ്പനക്കാരനായ പഴഞ്ഞി പട്ടിത്തടം സ്വദേശി കുറ്റിക്കാട്ട് വീട്ടില്‍ സ്റ്റാന്‍ലി (60)യെ പോലീസ് പിടികൂടി.
ഡേറ്റ് തിരുത്തിയ ആറ് ചപ്പാത്തി പായ്ക്കറ്റുകള്‍, ഡേറ്റ് തിരുത്താനുയോഗിച്ച സാധന സാമഗ്രികള്‍, ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു. തീയതി തിരുത്തിയ ചപ്പാത്തി പായ്ക്കറ്റനുള്ളിലുണ്ടായിരുന്ന ചപ്പാത്തി പൂപ്പല്‍
പിടിച്ച നിലയിലായിരുന്നു. കുന്നംകുളം പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചപ്പാത്തി പാക്കറ്റില്‍ രേഖപ്പെടുത്തിയ അഖിലം കമ്ബനി അരുവായില്‍ പ്രവര്‍ത്തിക്കുന്നത് കാലാവധി കഴിഞ്ഞ ലൈസന്സുമായാണെന്നും കണ്ടെത്തി.
വിറ്റുപോകാത്ത ചപ്പാത്തി പാക്കറ്റിലെ തീയതികള്‍ തിരുത്തിയാണ് വില്‍പ്പന നടത്തിവന്നിരുന്നത്. ഫുഡ് സേഫ്റ്റി കുന്നംകുളം സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അനു ജോസഫിന്റെ നേതൃത്വത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്കി.