കാന്‍ബറ: വിവാഹത്തിനിടെ പല അബദ്ധങ്ങളും പറ്റാറുണ്ട്. ചിലപ്പോഴൊക്കെ അതൊക്കെ വാര്‍ത്തയാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അബദ്ധം മറ്റാര്‍ക്കെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. തന്റെ അമ്മായിയപ്പനെ മരുമകള്‍ വിവാഹ കഴിച്ചതായിരുന്നു അത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഒരു റേഡിയോ ഷോയിലാണ് കിം എന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒറിജിനല്‍ വിവാഹത്തിനുശേഷം രജിസ്റ്ററില്‍ ഒപ്പിടാനെത്തിയപ്പോഴാണ് അബദ്ധം പിണഞ്ഞത്. വധൂ വരന്മാര്‍ക്കൊപ്പം സാക്ഷികളായി രണ്ടുപേരാണ് ഒപ്പിടേണ്ടത്. കിമ്മിന്റെ അമ്മയെയും ഭര്‍ത്താവിന്റെ അച്ഛനെയുമാണ് സാക്ഷികളായി തീരുമാനിച്ചിരുന്നത്. പറഞ്ഞുറപ്പിച്ചിരുന്ന സമയത്തുതന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരും എത്തി. ഉദ്യോഗസ്ഥര്‍ ഓരോരുത്തര്‍ക്കും അവര്‍ ഒപ്പിടേണ്ട സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തു. എല്ലാവരും ഒപ്പിട്ടു. സര്‍ട്ടിഫിക്കറ്റും നല്‍കി. അത് പരിശോധിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞതായി കണ്ടെത്തിയത്.
സാക്ഷി ഒപ്പിടേണ്ട കോളത്തിന് പകരം അമ്മായിയന്‍ ഒപ്പിട്ടിരിക്കുന്നത് ഭര്‍ത്താവ് ഒപ്പിടേണ്ട സ്ഥലത്തായിരുന്നു. ഭര്‍ത്താവാകട്ടെ സാക്ഷിയുടെ കോളത്തിലാണ് ഒപ്പിട്ടത്. ഒപ്പിടുന്ന സമയത്ത് ഇത് ആരും ശ്രദ്ധിച്ചതേയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഗുരുതരമായ ഈ തെറ്റ് കടന്നുകൂടിയതിനാല്‍ അത് റദ്ദാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.