NEWSSocial Media

ട്രെയിന്‍ ഇടിച്ച് ബൊലേറോ തവിടുപൊടി; പോറലുപോലുമില്ലാതെ യാത്രികര്‍! ‘മഹീന്ദ്ര ബാഹുബലി’ എന്ന് ഫാന്‍സ്

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ്. നിരവധി അപകടസംഭവങ്ങളില്‍ നിന്നും യാത്രികരെ സുരക്ഷിതരാക്കിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് തെളിവായി പുതിയൊരു അപകടസംഭവം കൂടി പുറത്തുവന്നിരിക്കുന്നു.

പുതിയ സംഭവത്തില്‍ മഹീന്ദ്ര ബൊലേറോയില്‍ ട്രെയിനില്‍ ഇടിച്ചതിന്റെ ഭയാനകമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റെയില്‍വേ ക്രോസിംഗില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഛത്തീസ്ഗഡിലെ കോര്‍ബ-കുഷ്മാണ്ഡ റൂട്ടില്‍ ആണ് സംഭവം. അപകടത്തില്‍പ്പെട്ട ബൊലേറോയില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടും വനപ്രദേശമായതിനാല്‍ ഡ്രൈവര്‍ക്ക് ട്രെയിന്‍ വരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍, ട്രെയിന്‍ വശത്ത് നിന്ന് ബൊലേറോയില്‍ ഇടിക്കുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

ഇടിയില്‍ ബൊലേറോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നിരുന്നാലും, രണ്ട് യാത്രക്കാരെയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താന്‍ ഈ എസ്യുവിക്ക് കഴിഞ്ഞു. ഇത് മഹീന്ദ്ര ബൊലേറോയുടെ ബില്‍ഡ് ക്വാളിറ്റിയുടെ തെളിവാണെന്നു നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കാറിന്റെ ബോഡിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ് ഡോര്‍, റൂഫ്, സൈഡ് പില്ലറുകള്‍ തുടങ്ങി എല്ലാ ഘടകങ്ങളും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇത്രയും ഭീകരമായ അപകടത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

Back to top button
error: