KeralaNEWS

ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു

തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു.

പ്രത്യേകം തയാറാക്കിയ കെഎസ്‌ആര്‍ടിസി ബസിലാണ് വിലാപയാത്ര. ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ പൂ‍ര്‍ത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.

Signature-ad

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. ഇതിൻെറ ഭാഗമായി തിരുവനന്തപുരം – കോട്ടയം എംസി റോഡില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം രാത്രിയോടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ തറവാട്ട് വീട്ടില്‍ എത്തിക്കും.

വിലാപയാത്ര കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ ഉച്ചതിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങള്‍

വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷ.

തുടര്‍ന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.

2 മണി മുതല്‍ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനം.

3.30 മണിക്ക് പള്ളിയ്ക്കുള്ളില്‍ സമാപന ശുശ്രൂഷ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍. തുടര്‍ന്ന് സംസ്കാരം.

Back to top button
error: