KeralaNEWS

പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

കോട്ടയം: ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിക്കുന്നുവെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാന മന്ത്രി സംസാരിച്ചതെന്നും അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി അവസരവാദ രാഷ്ടീയത്തിനില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: