തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായി.മണിക്കൂറിൽ 80 കിലോമീറ്ററായാണ് ഉയർത്തിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് 60 Km/Hr വേഗത ആണ് നല്‍കിയിരുന്നത്. എന്നാല്‍ വിവിധ നിരത്തുകളില്‍ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമായിരുന്നു.
കേരളത്തിലെ റോഡുകളിലെ വേഗത പുനനിര്‍ണ്ണയിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗത 80 കിലോ മീറ്റര്‍/ മണിക്കൂര്‍ ആക്കാൻ തീരുമാനിച്ചത്.എന്നാല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന ഗജരാജ് AC സ്ലീപ്പര്‍ തുടങ്ങിയ ബസ്സുകളിലെ വേഗത 95 Km/Hr ആയി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ യാത്രക്കാരെ വളരെ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റിന് കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.