IndiaNEWS

ഭക്ഷണം ലഭിക്കാന്‍ വൈകി; തട്ടുകട തല്ലിത്തകര്‍ത്ത മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ 

ക്ഷണം ലഭിക്കാന്‍ വൈകിയെന്ന പേരില്‍ തട്ടുകട തല്ലിത്തകർത്ത മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തർപ്രദേശിലാണ് സംഭവം.

നോയിഡ സെക്ടര്‍ 76-ലെ തട്ടുകടയില്‍ മൂന്നു പോലീസുകാർ ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഓംലറ്റ് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് കട  തല്ലിത്തകര്‍ത്തത്. സോര്‍ഖ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഓംപ്രകാശ് സിംഗ്, ആവേഷ് മാലിക്, മാനവേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സംഭവത്തിൽ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.

 

Signature-ad

സംഭവത്തില്‍ തട്ടുകട ഉടമ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് പോലീസിനെതിരെ ഇത്തരം ആക്ഷേപങ്ങള്‍ വരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച ഗ്രേറ്റര്‍ നോയിഡയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു പണം നൽകാതെ പോയ പോലീസുകാർക്കെതിരെയും പരാതിയുയർന്നിരുന്നു.

Back to top button
error: